Saturday, June 11, 2011

എടോ പൂമ്പാറ്റേ...

എടോ പൂമ്പാറ്റേ
പാതിരാത്രിക്ക്
ജന്നല്‍വഴി
മുറിയിലേക്കു കയറിവന്ന്
നിഴലിന്റെ തുണ്ടും കടിച്ചുപിടിച്ച്
ചുവരുകളില്‍ തട്ടിപ്പിടഞ്ഞ്
എന്തോ ഓര്‍ത്തപോലെ പൊങ്ങിപ്പറന്ന്
ഗതിതിരിച്ചുവിട്ട കാറ്റിനെയെതിര്‍ത്ത്
ഫാനില്‍ത്തട്ടി ചിറകുമുറിഞ്ഞ്
താഴത്തേക്കു കുത്തനെ
കറങ്ങിക്കറങ്ങിവീണ്
പറ്റിയതുപറ്റിയെന്നു വിചാരിച്ചൊരിടത്തു
ചേര്‍ന്നുറങ്ങി
വെളുപ്പിനെണീറ്റു പോയ് വല്ല
പൂവിലും പരാഗിക്കാതെ
പിന്നെയും പറക്കാനായുന്നതും
അവശേഷിച്ച ചിറകു വീണ്ടും
ഫാനിന്റെ നാക്കിനു കാണിക്കുന്നതും
നല്ല നിലാവത്ത് പട്ടിണികിടക്കുന്ന
കട്ടുറുമ്പുകളെ വിളിച്ചു വരുത്താനല്ലേ..

17 comments:

ഏപ്രില്‍ ലില്ലി. said...

എത്ര അനുഭവിച്ചാലും പൂമ്പാറ്റ പാഠം പഠിക്കില്ലാ എന്നുവെച്ചാല്‍ എന്താ ചെയ്കാ ..

എം പി.ഹാഷിം said...

good!

Unknown said...

ഇഷ്ടപ്പെട്ടു

Sindhu Jose said...

അല്ലേലും ഈ പൂംപാറ്റകളൊക്കെ ഇങ്ങനെയാ... :)

Mahendar said...

ഇതും അസ്സലായി അനീഷ്‌

Unknown said...

എടോ അനീഷേ ............................................നല്ല കവിത

മുകിൽ said...

karyathil narmavum mempodiyakamlle. avatharanathil nalla moorcha.

നികു കേച്ചേരി said...

ഇതേത് പൂമ്പാറ്റ??....:))

Dr. Radhakrishnan Sivan said...

kollam ! end super!

ശ്രീനാഥന്‍ said...

ആ പരാഗിക്കൽ കൊള്ളാം കെട്ടോ, പൂമ്പാറ്റയുടെ ജന്മം അങ്ങനെയൊക്കെയാണല്ലേ അനീഷേ. പാതി നർമ്മത്തിൽ ജീവിതദുരന്തം നന്നായി പകർത്തി.

MOIDEEN ANGADIMUGAR said...

ഏത് പൂമ്പാറ്റയെക്കുറിച്ചാണനീഷ്..?

രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

ഇയാമ്പൂമ്പാറ്റ....

കവിത നന്നായി... :)

naakila said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയോടെ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ലൊരു ജീവിത ചിത്രം.

അനുപമ said...

നല്ല കവിത :)

ആര്‍. ശ്രീലതാ വര്‍മ്മ said...

തുടക്കം, ഒടുക്കം,നൈരന്തര്യം....ജനിമൃതി....

sm sadique said...

പാവം പൂമ്പാറ്റ.

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP