അലിയിച്ചുകളയു
മൊരു കുഞ്ഞിന്റെ ചിരി
നമുക്കുള്ളിലെ
വെയിലോര്‍മകള്‍
പുഴുകരണ്ട
ഇലകള്‍ പോലുള്ള
ഹൃദയങ്ങളെ
എട്ടുകാലിയുടെ നൂലെഴുത്തുകൊണ്ടോ
പുളിയുറുമ്പിന്റെ കൂടുപോലെയോ
ചേര്‍ത്തു നിര്‍ത്തും
പെയ്യാനിരുന്ന
കടിച്ചമര്‍ത്തലുകള്‍
കാറ്റെവിടേക്കോ കൊണ്ടുപോകും
ചുവരുകളുടെ ചതുരങ്ങള്‍ക്കുള്ളില്‍
ചതുരങ്ങളായ് മാറിയുറഞ്ഞ
നമ്മുടെയരികുകള്‍
പൊടിഞ്ഞുതുടങ്ങും
കോണുകളുടെ
മുനകളടര്‍ന്നുവീഴും
ഉറയുന്നതിനു മുന്‍പുണ്ടായിരുന്ന
കുഴയ്ക്കലിനും മുന്‍പായിരുന്ന
മിനുസങ്ങളിലേയ്ക്കൂറും
എപ്പോഴൊക്കെയോ നാം ധരിച്ച
പരുക്കനാവരണങ്ങളൊന്നൊന്നായഴിഞ്ഞുപോകും
അപ്പോള്‍ മാത്രം
നമുക്കു ചിരിക്കാനാകും
ഒരു കുഞ്ഞിനുമാത്രം
സാധ്യമായ വിധത്തില്‍ !
3 comments:
പുഴുകരണ്ട
ഇലകള്‍ പോലുള്ള
ഹൃദയങ്ങളെ
എട്ടുകാലിയുടെ നൂലെഴുത്തുകൊണ്ടോ
പുളിയുറുമ്പിന്റെ കൂടുപോലെയോ
ചേര്‍ത്തു നിര്‍ത്തും
nalla varikal. nalla kavitha
(kunju chirikaaraayi,lle..)
ചില ആഗ്രഹങ്ങള്‍ ......
അതില്‍ എല്ലാം ഉണ്ട്
ചിലപ്പോള്‍ സാധിക്കുകയില്ലെന്ന അറിവ് കൂടി
കുഞ്ഞുചിരിയുടെ പതുപതുപ്പിൽ,ഇളംകാറ്റിൽ അലിഞ്ഞു തീരട്ടേ! ഇഷ്ടമായി.
Post a Comment