മോഷ്ടിച്ചെടുത്ത പുസ്തകം
വായിക്കാനറിയാതെ
വാതില്‍ത്തട്ടിനു മുകളിലൊളിപ്പിച്ചു
പിന്നെയും കൊതിതീരാതെ
എടുത്തു നോക്കി
മണത്തു നോക്കി
അവിടെത്തന്നെയൊളിപ്പിച്ചു
പിന്നെയും വിശ്വാസംവരാതെ
ചട്ടയിലൂടെ വിരലോടിച്ചു
പഴയ തുണികള്‍ തിരുകിയ
ചുമരലമാരയില്‍ വെച്ചു
അടച്ചുറപ്പില്ലാത്ത പേടി
പിന്നെയും ബാധിക്കുന്നു
പേജുകളിലിടയ്ക്കുള്ള
ചിത്രങ്ങളില്‍ നിന്നൊരു
കഥ കൊരുത്തെടുക്കുന്നു
തട്ടിന്‍പുറത്തെ പഴുക്കടയ്ക്കാമണം ചാരി
അക്കഥ പറഞ്ഞുനടന്നു
ഉച്ചവെയിലത്ത്
കരിയിലകളോടും
കുത്തിക്കുടിയന്‍ മാമ്പഴത്തോടും
കാറ്റിനോടും
വൈകീട്ട് മേയാനിറങ്ങും മയിലുകളോടും
പിന്നെയും
പുസ്തകത്തിനുള്ളിലേയ്ക്കൊരു
ചിതല്‍പ്പറ്റമായ് മാറി
കരണ്ടുകരണ്ടു വിത്തുകളെടുത്തു
നട്ടുപിടിപ്പിച്ചു
കഥകളില്ലാതാവും കാലത്തു തിന്നാന്‍!
5 comments:
കഥകളില്ലാതാവും കാലത്തു തിന്നാന്‍!
കഥകള്‍ ഒരുപാടു കരുതപ്പെടട്ടെ..
കൊള്ളാം കവിത.
സൂക്ഷിച്ചു വെച്ചോ, മറ്റൊരു കവിയെ പോലെ ഉറുമ്പിൻ കൂടിനകത്ത്! നന്നായിട്ടുണ്ട്.
വിത്ത് വിതയ്ക്കുന്ന, നട്ടു നനയ്ക്കുന്ന സംസ്കൃതിയോട് നമ്മള് വിട പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ നട്ടുനനയ്ക്കലിനെ ഈ വിധം ഓര്‍മ്മപ്പെടുത്തിയതിനു നന്ദി,അനീഷ്.
ഹൃദ്യം,മനോഹരമീ വരികള്‍.'മോഷ്ടി'ച്ചെടുത്ത പുസ്തകത്തില്‍ ഒളിഞ്ഞിരിക്കുന്നില്ലേ,പ്രണയത്തിന്റെ മയില്‍പ്പീലിക്കണ്ണുകള്‍ ...!അഭിനന്ദനങ്ങള്‍ !
പുസ്തകത്തിന്റെ വില
Post a Comment