ജലത്തില്‍ അസ്തമയസൂര്യന്റെ
നിറം കലര്‍ത്തി വരച്ചുകൊണ്ടിരുന്ന
*കോള്‍പ്പാടങ്ങളാണു റോഡിനിരുവശത്തും
അവിടെയൊരു സ്റ്റോപ്പല്ലാതിരുന്നിട്ടും
വഴിയരികിലെ മരങ്ങള്‍
കൈകാണിച്ചു നിര്‍ത്തിയിറക്കി
പാടത്തേക്കിറങ്ങുമിടത്തൊരു പാലമുണ്ടായിരുന്നു
സിമന്റുകൈവരികളിലിരിക്കുമ്പോള്‍
കുളവാഴയുടെ തണ്ടുപൊട്ടിച്ച്
നീലപ്പൂക്കള്‍
ചുഴറ്റിച്ചുഴറ്റിപ്പോകുന്ന കാറ്റ് കാണിച്ചുതന്നു
കോള്‍പ്പാടങ്ങളില്‍
കൂട്ടിയിടിച്ചു ചിതറിയ മേഘങ്ങള്‍
ഇടയ്ക്കു പറക്കയുമിടയ്ക്കു
ചിറകുവിരിയ്ക്കയും ചെയ്യുന്ന വെള്ളക്കൊറ്റികള്
അവയുടെ മെല്ലിച്ചുനീണ്ട കാല്ച്ചുവട്ടിലൂടെ
വരമ്പുകളിലെ പൊത്തുകളിലേക്കു
വരമ്പുകളിലെ പൊത്തുകളിലേക്കു
പതുങ്ങുന്ന പകല്‍വെളിച്ചം
കോള്‍പ്പാടങ്ങളെ തൊട്ടിഴയുന്ന
തോട്ടുവക്കത്തു നിന്ന് ചൂണ്ടയിടുന്ന കുട്ടികള്‍
മീന്‍കൂടകളില്‍ നിന്ന്
വെടിയേറ്റ വെളുപ്പുകളെടുത്തു കാണിക്കുന്നു
ഞങ്ങളെയെന്നാണ് കൊന്നു
കുഴിച്ചു മൂടുന്നത്?
എന്ന അശരീരികളെ വെടിവെച്ചിടുന്ന
വേട്ടക്കാരനായ് ഞാന്‍.
*തൃശ്ശൂര്‍ കാഞ്ഞാണി പാടം
*തൃശ്ശൂര്‍ കാഞ്ഞാണി പാടം
13 comments:
ഞങ്ങളെയെന്നാണ് കൊന്നു
കുഴിച്ചു മൂടുന്നത്?
എന്ന അശരീരികളെ വെടിവെച്ചിടുന്ന
വേട്ടക്കാരനായ് ഞാന്‍
വേട്ടക്കാരന് ഇരയുടെ മനസ്സ് ?
വേട്ടക്കാരന് തന്നെ ഇര
നന്ദി നാരദാ
ഇനിയും കൈകാണിച്ചു നിർത്താൻ അവരവിടെ ഉണ്ടാകുമോ എന്തോ, വേട്ട-ഇര ഇരട്ടയേ!
ഇനിയം കൈകാണിച്ചു നിര്‍ത്താന്‍ അവരെത്രനാളുണ്ടാവും.റോഡിന് വീതികൂട്ടുവോളം
നന്ദി ശ്രീനാഥന്‍ മാഷെ
nalla rangavarnana..
nalla kavitha.
വെളുപ്പുകള്‍ വേട്ടയാടപ്പെടുമ്പോള്‍ അവശേഷിക്കുന്നതെന്തു ?
aneeshe...nalla kavitha .ithu pole manninte niravum,manavum ulla kavithakal iniyum undavanam.
നന്ദി പ്രിയപ്പെട്ട
മുകില്‍
സിയാഫ്
ഷിജിന് ദാസ്
സസ്നേഹം
അതീവ ഹൃദ്യം.
ആശരീരികളെ വെടിവച്ചിടുമ്പോള്‍......നന്നായിട്ടുണ്ട് അനീഷ്, ഭാവുകങ്ങള്‍..
ഈ കവിത ഒരു ചെറു ചലനമുണ്ടാക്കട്ടെ..
എല്ലാവര്ക്കും നന്ദിയോടെ സ്നേഹത്തോടെ
Post a Comment