Tuesday, October 7, 2008

വെള്ളാരങ്കല്ല്


മിനുസമുള്ള
ഒരു വെള്ളാരങ്കല്ലുണ്ടായിരുന്നു
നിന്റെ കൈയ്യില്‍

കവിളില്‍ ചേര്‍ത്തു വച്ചാല്‍
തണുപ്പു തൊടുന്നത്

വെയില്‍ പടര്‍ന്ന
ഇല പോലെ നിന്റെ മനസ്സ്
പൊളളുമ്പോഴും
പൊട്ടിച്ചിരിച്ച്

നീയൊളിപ്പിച്ചു വച്ച
കൗതുകങ്ങള്‍
മഴയില്‍ കുതിര്‍ന്ന വിഷാദങ്ങള്‍
ആരുമറിയാത്ത സ്വപ്നങ്ങള്‍
കൈക്കുളളില്‍
വെളുത്ത മൗനത്തില്‍

അനങ്ങാതിരിക്കാനറിയാത്ത
ആ വിരലുകളെ
ഞാന്‍ ചേര്‍ത്തുപിടിയ്ക്കാനാഗ്രഹിച്ചു
പൂമ്പൊടി കൊണ്ട്
കവിളില്‍ തൊടാനും

നോക്കാനെന്ന പോലെ
ഞാനതു വാങ്ങി
കിളിമുട്ട പോലുളളത്
കുറേ ചോദിച്ചിട്ടും
കണ്ണീരില്‍ പിണങ്ങിയിട്ടും
തിരിച്ചു കൊടുത്തില്ല

പിന്നൊരിയ്ക്കല്‍
നിന്റെ കൈക്കുളളില്‍ വച്ചെങ്കിലും
അതെനിക്കെന്ന്
ആ കണ്ണുകളിലെ
തിളക്കം
(സുശിഖം മാസിക)

9 comments:

ഗീത said...

നല്ല പ്രണയ കവിത.

മയൂര said...

:)

Jayasree Lakshmy Kumar said...

ഇഷ്ടമായി കവിത

smitha adharsh said...

it's a good one..

Rafeek Wadakanchery said...

ഹലോ..അനീഷ്
പരിചയപ്പെടാന്‍ സാധിച്ചതില്‍,കവിതകള്‍ വായിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷം.
എളനാട്,കാളിയാറോഡ് ഭാഗങ്ങളിലൂടെ ഒരുപാട് യാത്ര നടത്തിയിട്ടുണ്ട്,കുറെ സുഹ്രുത്തുക്കളും ഉണ്ട്.ഇപ്പോള്‍ ഒരാള്‍ കൂടിയായി.

ഏതു സ്കൂളില്‍ ആണു ജോലി ചെയ്യുന്നതു.
കൂടുതല്‍ രചനകള്‍ പ്രതീക്ഷിച്ചുകൊണ്ട്
റഫീക്ക് വടക്കാഞ്ചേരി.

faizal k.h said...

sir oru maha kaviyanalle. njangalkku abhimanamkollunnu sir njangalude class teachr ayathil.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

"കൈക്കുളളില്‍
വെളുത്ത മൗനത്തില്‍"

ഈ വരിയില്‍ ഒരു നേര്‍ത്ത തണുപ്പുണ്ട്, പ്രണയത്തിന്റേതാകാം....

Aryad Balachandran said...

DEAR ANISH,
NICE POEMS.
MAKE IT BEAUTIFULLY AND IMPECCABLY IN BLOG.
REGARDS,
ARYAD BALACHANDRASN

Unknown said...

Aneesh
ishtamayi ee Kavitha

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP