മിനുസമുള്ള
ഒരു വെള്ളാരങ്കല്ലുണ്ടായിരുന്നു
നിന്റെ കൈയ്യില്‍
കവിളില്‍ ചേര്‍ത്തു വച്ചാല്‍
തണുപ്പു തൊടുന്നത്
വെയില്‍ പടര്‍ന്ന
ഇല പോലെ നിന്റെ മനസ്സ്
പൊളളുമ്പോഴും
പൊട്ടിച്ചിരിച്ച്
നീയൊളിപ്പിച്ചു വച്ച
കൗതുകങ്ങള്‍
മഴയില്‍ കുതിര്‍ന്ന വിഷാദങ്ങള്‍
ആരുമറിയാത്ത സ്വപ്നങ്ങള്‍
കൈക്കുളളില്‍
വെളുത്ത മൗനത്തില്‍
അനങ്ങാതിരിക്കാനറിയാത്ത
ആ വിരലുകളെ
ഞാന്‍ ചേര്‍ത്തുപിടിയ്ക്കാനാഗ്രഹിച്ചു
പൂമ്പൊടി കൊണ്ട്
കവിളില്‍ തൊടാനും
നോക്കാനെന്ന പോലെ
ഞാനതു വാങ്ങി
കിളിമുട്ട പോലുളളത്
കുറേ ചോദിച്ചിട്ടും
കണ്ണീരില്‍ പിണങ്ങിയിട്ടും
തിരിച്ചു കൊടുത്തില്ല
പിന്നൊരിയ്ക്കല്‍
നിന്റെ കൈക്കുളളില്‍ വച്ചെങ്കിലും
അതെനിക്കെന്ന്
ആ കണ്ണുകളിലെ
തിളക്കം
(സുശിഖം മാസിക)
9 comments:
നല്ല പ്രണയ കവിത.
:)
ഇഷ്ടമായി കവിത
it's a good one..
ഹലോ..അനീഷ്
പരിചയപ്പെടാന്‍ സാധിച്ചതില്‍,കവിതകള്‍ വായിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷം.
എളനാട്,കാളിയാറോഡ് ഭാഗങ്ങളിലൂടെ ഒരുപാട് യാത്ര നടത്തിയിട്ടുണ്ട്,കുറെ സുഹ്രുത്തുക്കളും ഉണ്ട്.ഇപ്പോള്‍ ഒരാള്‍ കൂടിയായി.
ഏതു സ്കൂളില്‍ ആണു ജോലി ചെയ്യുന്നതു.
കൂടുതല്‍ രചനകള്‍ പ്രതീക്ഷിച്ചുകൊണ്ട്
റഫീക്ക് വടക്കാഞ്ചേരി.
sir oru maha kaviyanalle. njangalkku abhimanamkollunnu sir njangalude class teachr ayathil.
"കൈക്കുളളില്‍
വെളുത്ത മൗനത്തില്‍"
ഈ വരിയില്‍ ഒരു നേര്‍ത്ത തണുപ്പുണ്ട്, പ്രണയത്തിന്റേതാകാം....
DEAR ANISH,
NICE POEMS.
MAKE IT BEAUTIFULLY AND IMPECCABLY IN BLOG.
REGARDS,
ARYAD BALACHANDRASN
Aneesh
ishtamayi ee Kavitha
Post a Comment