ചോക്കുകഷണം
എഴുതിവച്ചതെല്ലാം
മായ്ച്ചുകളഞ്ഞ ബോര്‍ഡ്
അവധിക്കാലത്ത്
ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ്
ബഞ്ചിലും ഡസ്കിലുമെല്ലാം
ചവിട്ടി നടന്ന പാടുകളുണ്ടാവും
സ്കൂള്‍തുറക്കുന്ന
ഓരോ ക്ലാസ്മുറിയിലും
കറുപ്പില്‍ വെളുപ്പെഴുതിയത് കൂട്ടിവായിച്ച്
മറ്റൊരവധിക്കാലം കഴിഞ്ഞ്
മഴക്കാലം കുളിച്ചൊരുങ്ങി
ക്ലാസ്സിലെത്തുമ്പോള്‍
ഡസ്കിനിടയില്‍
മറന്നുവച്ചൊരു നോട്ടുബുക്ക്
ബോര്‍ഡിനുപിന്നില്‍
തിരുകിവച്ചതാരാണെന്ന്
ചോദിക്കാന്‍ മറക്കും
ടീച്ചറില്ലാത്ത പിരിയഡില്‍
അച്ചടക്കത്തിന്റെ തൊലിപൊട്ടി
നിലത്തു മാമ്പഴങ്ങള്‍ ചിതറുമ്പോള്‍
ആരും കാണാതെ
അതിലൊന്നു പെറുക്കി
ചുവരില്‍ത്തന്നെ
തൂങ്ങിക്കിടക്കും
വിളിച്ചു പറയണമെന്നുണ്ടായിരുന്നു
ബ്ലാക് ആന്റ് വൈറ്റ് സിനിമയിലെ
നായകനെപ്പോലെ
ഇടിച്ചുവീഴ്ത്തണമെന്നുണ്ടായിരുന്നു
അസൂയമൂത്ത്
ഇല്ലാത്തൊരു പ്രണയത്തെ
അമ്പുതുളഞ്ഞ ഹൃദയത്തോടൊപ്പം
നെഞ്ചില്‍ വരച്ചവനെ
ക്ലാസ്സുമുറിയില്‍
ചുറ്റിത്തിരിഞ്ഞൊരു കാറ്റ്
ബോര്‍ഡ് മായ്ക്കുമോ
അല്ലെങ്കില്‍ എങ്ങനെയാണ്
ഉച്ചബെല്ലടിച്ച്
ഒന്നും സംഭവിക്കാതെ
വിയര്‍ത്തൊലിച്ച്
ബഞ്ചു നിറഞ്ഞപ്പോള്‍
പുതിയ പാഠത്തിന്റെ തലക്കെട്ട്
കറുത്തിരുണ്ട ബോര്‍ഡില്‍ തെളിഞ്ഞത്?
ടീച്ചര്‍ക്കുപോലും
താനെഴുതിയതല്ലെന്ന്
സംശയം തോന്നാത്ത വിധം.
15 comments:
priya aneesh
... nostalgic ....
:) valare nannayittundu .... kuttikkalam ormma varunnu ...
really... Sreejith paranjathu pole valare nostalgic ...!
Manoharam, Ashamsakal...!!!
വളരെ നന്നായിട്ടുണ്ട്...
:)
ലളിതം, മനോഹരം.
പൊയ്പോയ കാലത്തിന്റെ ഈറൻസ്മരണകൾപോലെ എന്നെ കുളിരണിയിക്കുന്നു സുഹൃത്തെ ഈ വരികൾ
ലളിതം സുന്ദരം....
ഡസ്കിനിടയില്‍
മറന്നുവച്ചൊരു നോട്ടുബുക്ക്
ബോര്‍ഡിനുപിന്നില്‍
തിരുകിവച്ചതാരാണെന്ന്
ചോദിക്കാന്‍ മറക്കും
അതിന്റുള്ളിൽ ഉണ്ടാവാറുള്ള ആ കടലാസ്സു തുണ്ട് മറന്നൊ.. ആരും കാണാതെ കൈമാറിയിരുന്നത്... നല്ല വരികൾ
Thanks dear
Sreejith
Suresh
SreeEdaman
Kumaran
Tarakan
Snehapoorvam
മഴക്കാലം
കുളിച്ചൊരുങ്ങി
ക്ലാസിലെത്തുമ്പോള്‍...
ലളിതവും സുന്ദരവുമായ പ്രയോഗങ്ങള്‍
ഞാനെഴുതാന്‍ കാത്തുവെച്ച വരികള്‍
കട്ടുകൊണ്ടുപോയവനേ...........
നല്ല എഴുത്ത് രീതി
പഴയകാലത്തിലെ ഉറങ്ങിക്കിടന്നിരുന്ന
കാഴ്ച്ചകളെ ഉണര്‍ത്തുന്നു. അഭിനന്ദനങ്ങള്‍ .
ഗൃഹാതുരതയെ ഉണര്‍ത്തി.നല്ല വര്‍ക്ക്.
ചോക്കും ബോര്‍ഡും തമ്മില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രണയത്തിലാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
നന്നായിരിക്കുന്നു വരികൾ
nice.. aneesh..
hridyam , sundaram
Post a Comment