Tuesday, July 21, 2009

ഇങ്ങനെയും ചിലത്



ചോക്കുകഷണം
എഴുതിവച്ചതെല്ലാം
മായ്ച്ചുകളഞ്ഞ ബോര്‍ഡ്
അവധിക്കാലത്ത്
ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ്
ബഞ്ചിലും ഡസ്കിലുമെല്ലാം
ചവിട്ടി നടന്ന പാടുകളുണ്ടാവും
സ്കൂള്‍തുറക്കുന്ന
ഓരോ ക്ലാസ്മുറിയിലും

കറുപ്പില്‍ വെളുപ്പെഴുതിയത് കൂട്ടിവായിച്ച്
മറ്റൊരവധിക്കാലം കഴിഞ്ഞ്
മഴക്കാലം കുളിച്ചൊരുങ്ങി
ക്ലാസ്സിലെത്തുമ്പോള്‍
ഡസ്കിനിടയില്‍
മറന്നുവച്ചൊരു നോട്ടുബുക്ക്
ബോര്‍ഡിനുപിന്നില്‍
തിരുകിവച്ചതാരാണെന്ന്
ചോദിക്കാന്‍ മറക്കും

ടീച്ചറില്ലാത്ത പിരിയഡില്‍
അച്ചടക്കത്തിന്റെ തൊലിപൊട്ടി
നിലത്തു മാമ്പഴങ്ങള്‍ ചിതറുമ്പോള്‍
ആരും കാണാതെ
അതിലൊന്നു പെറുക്കി
ചുവരില്‍ത്തന്നെ
തൂങ്ങിക്കിടക്കും

വിളിച്ചു പറയണമെന്നുണ്ടായിരുന്നു
ബ്ലാക് ആന്റ് വൈറ്റ് സിനിമയിലെ
നായകനെപ്പോലെ
ഇടിച്ചുവീഴ്ത്തണമെന്നുണ്ടായിരുന്നു
അസൂയമൂത്ത്
ഇല്ലാത്തൊരു പ്രണയത്തെ
അമ്പുതുളഞ്ഞ ഹൃദയത്തോടൊപ്പം
നെഞ്ചില്‍ വരച്ചവനെ

ക്ലാസ്സുമുറിയില്‍
ചുറ്റിത്തിരിഞ്ഞൊരു കാറ്റ്
ബോര്‍ഡ് മായ്ക്കുമോ
അല്ലെങ്കില്‍ എങ്ങനെയാണ്
ഉച്ചബെല്ലടിച്ച്
ഒന്നും സംഭവിക്കാതെ
വിയര്‍ത്തൊലിച്ച്
ബഞ്ചു നിറഞ്ഞപ്പോള്‍
പുതിയ പാഠത്തിന്റെ തലക്കെട്ട്
കറുത്തിരുണ്ട ബോര്‍ഡില്‍ തെളിഞ്ഞത്?

ടീച്ചര്‍ക്കുപോലും
താനെഴുതിയതല്ലെന്ന്
സംശയം തോന്നാത്ത വിധം.

15 comments:

Sreejith said...

priya aneesh
... nostalgic ....

:) valare nannayittundu .... kuttikkalam ormma varunnu ...

Sureshkumar Punjhayil said...

really... Sreejith paranjathu pole valare nostalgic ...!

Manoharam, Ashamsakal...!!!

ശ്രീഇടമൺ said...

വളരെ നന്നായിട്ടുണ്ട്...
:)

Anil cheleri kumaran said...

ലളിതം, മനോഹരം.

താരകൻ said...

പൊയ്പോയ കാലത്തിന്റെ ഈറൻസ്മരണകൾപോലെ എന്നെ കുളിരണിയിക്കുന്നു സുഹൃത്തെ ഈ വരികൾ

ശ്രദ്ധേയന്‍ | shradheyan said...

ലളിതം സുന്ദരം....

വരവൂരാൻ said...

ഡസ്കിനിടയില്‍
മറന്നുവച്ചൊരു നോട്ടുബുക്ക്
ബോര്‍ഡിനുപിന്നില്‍
തിരുകിവച്ചതാരാണെന്ന്
ചോദിക്കാന്‍ മറക്കും

അതിന്റുള്ളിൽ ഉണ്ടാവാറുള്ള ആ കടലാസ്സു തുണ്ട്‌ മറന്നൊ.. ആരും കാണാതെ കൈമാറിയിരുന്നത്‌... നല്ല വരികൾ

naakila said...

Thanks dear
Sreejith
Suresh
SreeEdaman
Kumaran
Tarakan

Snehapoorvam

കണ്ണുകള്‍ said...

മഴക്കാലം
കുളിച്ചൊരുങ്ങി
ക്ലാസിലെത്തുമ്പോള്‍...

ലളിതവും സുന്ദരവുമായ പ്രയോഗങ്ങള്‍

ഹാരിസ്‌ എടവന said...

ഞാനെഴുതാന്‍ കാത്തുവെച്ച വരികള്‍
കട്ടുകൊണ്ടുപോയവനേ...........

എം പി.ഹാഷിം said...

നല്ല എഴുത്ത് രീതി
പഴയകാലത്തിലെ ഉറങ്ങിക്കിടന്നിരുന്ന
കാഴ്ച്ചകളെ ഉണര്‍ത്തുന്നു. അഭിനന്ദനങ്ങള്‍ .

അഭിജിത്ത് മടിക്കുന്ന് said...

ഗൃഹാതുരതയെ ഉണര്‍ത്തി.നല്ല വര്‍ക്ക്‌.
ചോക്കും ബോര്‍ഡും തമ്മില്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് പ്രണയത്തിലാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

വയനാടന്‍ said...

നന്നായിരിക്കുന്നു വരികൾ

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

nice.. aneesh..

Unknown said...

hridyam , sundaram

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP