Tuesday, September 21, 2010

തീക്കളി


ഇടയ്ക്കിടെ
മുറിബീഡി മിന്നിച്ചു
കൊണ്ടിതിലേ കടന്നുപോകുന്ന
മിന്നാമിനുങ്ങേ

വയലുകളായ വയലുകളൊക്കെ
യുണക്കപ്പുല്ലു
പുതച്ചുഷ്ണിച്ചുറങ്ങുകയാണ്
അവിടൊന്നും ചെന്നിരിയ്ക്കല്ലേ
തീകൊണ്ടീയേകാന്തത മുഴുവനെരിയ്ക്കല്ലേ !

18 comments:

Jishad Cronic said...

ഇഷ്ട്ടപ്പെട്ടു...

മുകിൽ said...

കൊള്ളാം അഭ്യർത്ഥന..

Unknown said...

അവസാന അഞ്ചു വരികള്‍ കലക്കി അനീഷേ.

ശ്രീനാഥന്‍ said...

ആരാണ് ഐകാന്തത തകർക്കുന്നത്‌? നന്നായി

nirbhagyavathy said...

ബീഡികണ്ണും മിന്നാമിനിങ്ങും-
ഇത്തിരി വെട്ടവുമായി വരുന്ന കവിത
കരുതലോടെ പകരുന്നത് കൈനീട്ടി വാങ്ങുന്നു.
നന്ദി.

shaan said...

ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുന്നുവോ ഈ ഏകാന്തത?

സ്നേഹം

t.a.sasi said...

അനീഷ് നല്ല കവിത

പകല്‍കിനാവന്‍ | daYdreaMer said...

കവിതകൊണ്ടീയേകാന്തത മുഴുവനെരിച്ചല്ലോ...

ആര്‍. ശ്രീലതാ വര്‍മ്മ said...

onnukondum thakarkkappedatha ekanthatha!

ശ്രദ്ധേയന്‍ | shradheyan said...

പ്രതീക്ഷയുടെ നുറുങ്ങു വെട്ടമായി പറഞ്ഞു പതിഞ്ഞു പോയ മിന്നാമിനുങ്ങിന്റെ കുഞ്ഞുവെട്ടത്തിന്റെ വേറിട്ട കാഴ്ച നന്നായി.

Mahesh Palode said...

ആഴത്തിലുള്ളൊരു ഏകാന്തതയാണല്ലോ ഉറക്കം
അല്ലേ കവേ

സൂക്ഷ്മമായ അനുഭവചിത്രണം

സന്തോഷ്‌ പല്ലശ്ശന said...

ലളിതം സുന്ദരം, ശക്തം

Junaiths said...

പൊള്ളുന്ന കവിത ഏകാന്തത മുഴുവന്‍ കരിയിച്ചു..

എസ്‌.കലേഷ്‌ said...

nalla kavitha

Mahendar said...

തകര്‍ത്തു.. ഏകാന്തതയല്ല.. കവിത!!

Mohamed Salahudheen said...

തീവ്രവാദാരോപണംതന്നെ.
ആ പാവം മിന്നാമിനുങ്ങിനെ വെറുതെവിടാം.
കവിതയിഷ്ടപ്പെട്ടു.

ചിത്ര said...

kollam mashe..

naakila said...

നാക്കിലയില്‍ വിരുന്നു വന്ന
എല്ലാ സ്നേഹിതര്‍ക്കും
ഹൃദയം നിറഞ്ഞ നന്ദിയോടെ

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP