Friday, December 3, 2010

പകർപ്പ്‌


അതുപോലെത്തന്നെ
പകർത്തി വച്ചിരിക്കുന്നു

അടഞ്ഞകണ്ണുകളിലും
മുഖത്തും
ചിലയടയാളങ്ങൾ
മഷിപരന്ന പോലെ
എന്നല്ലാതെ
യാതൊരു മാറ്റവുമില്ലാതെ

ഇറുത്തെടുക്കുമ്പോഴുളള പിടച്ചിലിൽ
കിടപ്പിലോ
തൂക്കിലോ
ചില ചരിവുകളുണ്ടെന്നല്ലാതെ

അതേ മരക്കൊമ്പ്‌
റെയിൽപ്പാളം
അടച്ചിട്ട കിടപ്പുമുറി
സീലിങ്ങ്‌ ഫാൻ
ഉടുമുണ്ട്‌
ആഴക്കിണർ

എന്നാൽ
സൂക്ഷിച്ചു നോക്കിയാലറിയാം
എല്ലാ പകർപ്പിലും
കീറലുകളുണ്ട്‌

വേലിയില്ലാത്ത
വക്കിടിഞ്ഞ കിണറിൽ
കാലുതെറ്റി വീഴുമ്പോലല്ലല്ലൊ
ഉയരത്തിൽ
ചുറ്റുമതിലുളള
കിണറ്റിൽ വീഴുന്നത്‌ !

17 comments:

ഇ.എ.സജിം തട്ടത്തുമല said...

യാതൊരു ഉറപ്പുമില്ലാത്തതാണ് ജീവിതം. എപ്പോഴാണ് വേലിയില്ലാത്ത വക്കിടിഞ്ഞകിണറുകളിൽ അറിയാതെയും ആഗ്രഹിക്കാതെയും കാൽ വഴുതി വീഴുന്നതെന്ന് മുൻ കൂട്ടി അറിയാൻ കഴിയില്ല. ഒരു പൊട്ടക്കിണർ ജീവിത യാത്രയിൽ ഉടനീളം നാം പ്രതീക്ഷിക്കണം. ഊടുവഴികളിലൂടെ ഊഴിയിടുമ്പോഴായാലും വിശാലമായ തെളിഞ്ഞ പാതയിലൂടെ ആർത്തലച്ചു പോകുമ്പോഴായാലും ഈ പൊട്ടക്കിണർ ശ്രദ്ധയിൽ പെട്ടെന്നുവരില്ല.

നേരെ മറിച്ച് മരക്കൊമ്പും റെയില്പാളവും അടച്ചിട്ട മുറികളും സീലിംഗ് ഫാനും ഉടുമുണ്ടും ആഴക്കിണറും ആഗ്രഹിക്കാത്ത പകർന്നെടുക്കലുകൾ ആണ്. അറിയാതെ സംഭവിക്കുന്നവയല്ല. പിടിച്ചി നിൽക്കാൻ ഒരു കച്ചിൽത്തുരുമ്പോ ചെറുത്തുനിൽക്കാൻ ആല്പം ആത്മബലമോ ഇല്ലാതെ ജീവിതത്തിന്റെ നൂല്പാലങ്ങളിൽ നിന്ന് ആരാലോ എന്തിനാലൊക്കെയോ പിടിച്ചു തള്ളപ്പെടുന്നവർ!

Unknown said...

എന്നാൽ
സൂക്ഷിച്ചു നോക്കിയാലറിയാം
എല്ലാ പകർപ്പിലും
കീറലുകളുണ്ട്‌

Junaiths said...

എങ്കിലും ഒടുവില്‍
എല്ലാം ഒരുപോലെ
ചോരവറ്റി മരവിച്ച്....

Ranjith chemmad / ചെമ്മാടൻ said...

എല്ലാ പകർപ്പിലും
കീറലുകളുണ്ട്‌!!!

ശ്രീനാഥന്‍ said...

ചുറ്റു മതിലുള്ള കിണറിൽ വീഴുന്നത് ഒരു ദാർശനിക പ്രശ്നമാണ് എന്നാരോ പറഞ്ഞിട്ടുണ്ടല്ലോ! എന്നാൽ
സൂക്ഷിച്ചു നോക്കിയാലറിയാം
എല്ലാ പകർപ്പിലും
കീറലുകളുണ്ട്‌- സത്യം അനീഷ് , സത്യം!

ആര്‍. ശ്രീലതാ വര്‍മ്മ said...

uyarathil chuttu mathilukal kathu vaykkunna aazhathil maranam enna mahathaya anushtaanam.....nannayi anish.

Anonymous said...

maranathilekkoru mathil thadassamenkil...

എം പി.ഹാഷിം said...

വളരെ ഉയരത്തിലുള്ള ഒരു കവിത !
എതൊരു വായനയോടും ഒരേ തരത്തില്‍ സംവദിക്കപ്പെടും വിധം
എഴുതാനാവുന്ന അനീഷിന്റെ ഈ പേനയിലെ കവിതകള്‍ക്ക് നിര്‍വചനമില്ലാത്ത
ഒരു തരം അനുഭൂതി പകരാനാവുന്നുണ്ട് !

എന്നാല്‍
സൂക്ഷിച്ചു നോക്കിയാലറിയാം
എല്ലാ പകര്‍പ്പിലും
കീറലുകളുണ്ട്‌

ചിത്ര said...

നന്നായിട്ടുണ്ട്..

M.R.Anilan -എം. ആര്‍.അനിലന്‍ said...

സൂക്ഷിച്ചു നോക്കിയാലറിയാം
എല്ലാ പകർപ്പിലും
കീറലുകളുണ്ട്‌
-ജീവിതത്തിൽ നിന്ന് രക്ഷപെടുന്നതിനു മുൻപുള്ള തിക്കിലും തിരക്കിലും പെട്ടുണ്ടായ കീറലുകൾ

MOIDEEN ANGADIMUGAR said...

അടഞ്ഞകണ്ണുകളിലും
മുഖത്തും
ചിലയടയാളങ്ങൾ
മഷിപരന്ന പോലെ
എന്നല്ലാതെ
യാതൊരു മാറ്റവുമില്ലാതെ

എല്ലാ പകർപ്പിലും
കീറലുകളുണ്ട്‌

നല്ല കവിത.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

തേടിപ്പോയവനും തിരഞ്ഞു പിടിച്ചവനും കിട്ടുന്നത് ഒരേ കീറല്‍..മനസ്സില്‍ കീറുന്ന വരികള്‍..

Abduljaleel (A J Farooqi) said...

ഈ പേജു കണ്ടാല്‍ തന്നെ കവിതയുടെ സൌന്ദര്യം മനസ്സിലാക്കാം.
കൂട്ടത്തിലെ വായനശാലയിലൂടെ ഇവിടെ വന്നു.
അങ്ങോട്ടും ഒന്ന് എത്തിനോക്കാം.
ആശ്ജംസകളോടെ AJ .

naakila said...

അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദിയോടെ സ്നേഹത്തോടെ

Unknown said...

ജീവിതത്തിലെ ആകത്തുകയില്‍ കൂട്ടിയും കിഴിച്ചും ബാക്കിയാകുന്നതിലും എല്ലാമുണ്ട്.

ആശംസകള്‍

Sabu Hariharan said...

Superb one.

Mahi said...

എന്നാൽ
സൂക്ഷിച്ചു നോക്കിയാലറിയാം
എല്ലാ പകർപ്പിലും
കീറലുകളുണ്ട്‌
athorota kavithayan aneesh.oru valiya kavitha

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP