നഗരത്തില്‍
രാത്രിവെളിച്ചത്തില്‍ മാത്രം
പുറത്തിറങ്ങുന്നൊരു
ദിനോസറുണ്ട്
ഉറക്കമില്ലാതെ
ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലിരുന്ന്
നഗരത്തെ കാണുമ്പോള്‍
സിമന്റുവനങ്ങള്‍ക്കിടയിലൂടെ
വിശന്നു നടക്കുന്നതുകണ്ട്
പേടിച്ചിട്ടുണ്ട്
പകല്‍നേരങ്ങളില്‍
എവിടെയാണത്
ഒളിച്ചിരിക്കുന്നത്?
ഇത്രവലിയ കാലുകള്‍
പിളര്‍ന്നാല്‍ കാണാവുന്ന
കൂര്‍ത്ത പല്ലുകള്‍
ഭീമന് ശരീരം
നടക്കുമ്പോള്‍ നടുക്കുന്ന
ശബ്ദം
എവിടെയാണത് ഒളിപ്പിക്കുന്നത്
ഒരുപക്ഷേ
ഫാക്ടറിക്കു പിറകിലുളള
പൊന്തക്കാട്ടിലാവാം
അതിന്റെ താമസം
അതല്ലെങ്കില്‍
നഗരമധ്യത്തില്‍
അടച്ചിട്ട പാര്‍ക്കില്‍ അനങ്ങാതിരിക്കുകയാവും
ആരുകണ്ടാലും
പ്രാക്തനകാലത്തിന്റെ
നിശ്വാസമറ്റ ഉടല്
ആദ്യത്തെ പേടിയെല്ലാം
പോയതിനു ശേഷം
ബാല്‍ക്കണിക്കു സമീപം വന്നപ്പോള്‍
അതിന്റെ മൂക്കില്‍ തൊട്ടു
ചോദിച്ചപ്പോള്‍ വായതുറന്നു തന്നു
ഗുഹപോലുളള വായില്‍
എത്തിനോക്കി
ഇന്ന്
അതിന്റെ പുറത്തിരുന്ന്
രാത്രികാലങ്ങളില്‍
ഞാന്‍ തെരുവിലൂടെ സഞ്ചരിക്കുന്നു
ഉറക്കം നഷ്ടപ്പെട്ട
ഓരോ നഗരവാസിയെയും പോലെ
കവിതേ.!
1 month ago
7 comments:
ഞാനും ഈ തെരുവിലൂടെ..
ഉറക്കം നഷ്ടപ്പെട്ട് ഓരോരുത്തരും ആ ദിനോസറിന്റെ പുറത്തേറി നഗരത്തിലെയിരുട്ടില്...
ആശംസകള്‍ അനീഷ്...!
ഉറക്കം നഷ്ടപ്പെട്ട
ഓരോ നഗരവാസിയെയും പോലെ
ആശംസകള്‍..
ദിനോസര്‍ മനോരമയുടെ ബ്ലോഗില്‍ മറ്റൊരാളുടെ പേരില്‍ കിടക്കുന്നു.
ഇത്തരം മോഷണങ്ങള്‍ക്കെതിരെ ആരും പ്രതികരിക്കുന്നില്ലെ?
നല്ല ഉള്‍ക്കാമ്പുള്ള കവിത....
:)
ആശംസകള്‍ അനീഷ്....*
Post a Comment