ശരിയ്ക്കുമൊരു പക്ഷി
യെങ്ങനെയാണു
പറക്കുന്നതെന്നു ശ്രദ്ധിച്ചിട്ടുണ്ടോ?
ഇരുന്ന കൊമ്പില്‍നിന്ന്
മുന്നോട്ടൊരായലുണ്ട്
ആയലിനൊരു
കുതിപ്പുണ്ട്
കുതിപ്പിനൊരു താളമുണ്ട്
താളത്തിനൊരു തരിപ്പുണ്ട്
അതിറങ്ങിച്ചെല്ലും
ഇലഞരമ്പിലൂടെ
ചില്ലഞരമ്പിലൂടെ
തടിയിലൂടെ
വേരുകളിലാകെയാകെ
മരമാകെ
കോരിത്തരിയ്ക്കു
മൊരു പക്ഷിപ്പറക്കലില്
എന്നാല്‍ പക്ഷിയോ
ആയത്തിലുള്ള കുതിയ്ക്കലില്
പ്രപഞ്ചത്തിന്റെ
അതിരോളം ചെല്ലാനുള്ള
കൗതുകമൊളിപ്പിച്ച്
ഞാനൊന്നും
കണ്ടില്ലേ
കേട്ടില്ലേ
യെന്നു കൂവി
മറ്റൊരു ചില്ലയില്‍
ചെന്നിരിപ്പാണ്
അതിനെയവിടെ നിന്നു
പറത്തിവിട്ട്
അവിടന്നുമവിടന്നും
പറത്തിവിട്ട്
രസിയ്ക്കുകയാണ്
ഞാനൊന്നും
കണ്ടില്ലേ കേട്ടില്ലേ
യെന്നൊരു പറപ്പ് !
17 comments:
അതിറങ്ങിച്ചെല്ലും
ഇലഞരമ്പിലൂടെ
ചില്ലഞരമ്പിലൂടെ
തടിയിലൂടെ
വേരുകളിലാകെയാകെ
മരമാകെ
കോരിത്തരിയ്ക്കു
മൊരു പക്ഷിപ്പറക്കലില്
മനോഹരം ഈ പറക്കലിന്റെ തരിപ്പ്
കവിതയുടെയും..
പറന്നിറങ്ങി,
ഈ കവിതയില്‍ പറന്നിറങ്ങി വായിച്ചു പോവുന്നു
നന്നായി ഈ പറപ്പ്
പറപ്പിന്റെ കോരിത്തരിപ്പിൽ! കിളി ഇനിയും പറക്കട്ടേ!
ഒരു പക്ഷിയുടെ പറക്കലിൽ ഒരു കവിത അനുഭവിപ്പിച്ചു. മനോഹരം, അനീഷ്.
നന്നായിട്ടുണ്ട്....
good!
അതിനെയവിടെ നിന്നു
പറത്തിവിട്ട്
അവിടന്നുമവിടന്നും
പറത്തിവിട്ട്....!
വേരുകളിലാകെയാകെ
മരമാകെ
കോരിത്തരിയ്ക്കു
മൊരു പക്ഷിപ്പറക്കലില്
anish, nalla kavitha
അതിറങ്ങിച്ചെല്ലും
ഇലഞരമ്പിലൂടെ
ചില്ലഞരമ്പിലൂടെ
തടിയിലൂടെ
വേരുകളിലാകെയാകെ
മരമാകെ
കോരിത്തരിയ്ക്കു
മൊരു പക്ഷിപ്പറക്കലില്
excellent!
തുടക്കം വെറും പറച്ചിലായിപ്പോയി എന്ന് തോന്നുന്നില്ലെ
എങ്കിലും പറന്നൊഴുകി അവസാന ഭാഗത്തിലേക്ക്!
Ee varikalil kavithayund.vakum manasum onnikunnu
പതിവ് പോലെ തന്നെ
താളവും
തരിപ്പും
ഒഴുക്കും
ഉണ്ട് ഈ കവിതയ്ക്കും
kuthippinte thaalam,thaalathinte tharipp,marathinte saphalathaye kavitha kandethunnu,nannayi.
valare valare nalla varikal... vakkukal parannukayari manassukalil koritharippundakkunnu.
അത്ഭുതകരമായ നിരീക്ഷണം.
ആശംസകള്‍.
മനോഹരം ഈ പറക്കലിന്റെ തരിപ്പ്
Post a Comment