പെട്രോമാക്സിന്റെ
ന്ലാവെട്ടത്തിൽ
തോളത്തിട്ട ചാക്കുമായ്
വയൽവരമ്പിലൂടെ
പോകുന്നതുകാണാം
മഴവെള്ളമെഴുതിയ
പുല്ലുകൾക്കിടയിൽ
പതുങ്ങിയിരിക്കുന്നവയെപ്പിടിച്ച്
ചാക്കിലിടും
കതിരിടാറായ നെല്ലിനടിയിലൂടെ
വെള്ളത്തിലേയ്ക്കൂളിയിടും
ഞണ്ടുകൾ
രാവെളിച്ചത്തിലേക്ക്
പൊന്തിവന്ന വരാലുകൾ
ഒരു പുളച്ചിലിലപ്രത്യക്ഷമാകും
തെങ്ങുവരമ്പിലെ
അരണ്ട മൂകതയിൽ
കൂമന്റെ മൂളലുറഞ്ഞു പോകും
പൊടുന്നനെയൊരു തവള
പൊത്തിപ്പിടിക്കാനാഞ്ഞ കൈയിൽ
കൊത്തിയതും
കഴായിൽ വീണുടഞ്ഞ്
നിലാവു കെട്ടു
പിറ്റേന്ന്
തുറിച്ച നോട്ടത്തിൽ
കൊഴുത്തൊരു മാക്കാച്ചിത്തവള
കുളക്കരയിലിരിക്കുന്നതു കണ്ട്
കുട്ടികൾ കൂവി വിളിച്ചു
`ദേ സുലൈമാൻ തവള`
(മലയാളനാട് )
9 comments:
തെങ്ങുവരമ്പിലെ
അരണ്ട മൂകതയിൽ
കൂമന്റെ മൂളലുറഞ്ഞു പോകും
തവളക്കാലൊ വീക്സെസ്സ് ആണ്, തിന്നാന്‍
:-)
:)
chirikathe enthu chyeem aneesh
തവളപിടുത്തക്കാരൻ തവളയായി മാറുന്നു. നല്ലൊരു പരിസ്ഥിതിവാദക്കവിതയായി മാറിയല്ലോ!
:-)
വളരെ നല്ല മഴത്തണ്പ്പ്ള്ള വരികള്‍
ഭയം തോന്നിപ്പിച്ചു.
Good visuals.
Post a Comment