Sunday, October 17, 2010

പാളത്തൊപ്പിയും വെച്ച്


പാളത്തൊപ്പിയും തലയില്‍ വെച്ച്
പോണ കൃഷിക്കാരാ
മണ്ണായമണ്ണൊക്കെ
യുണങ്ങിപ്പോയല്ലോ
മരമായ മരമൊക്കെ
കരിഞ്ഞും പോയല്ലോ
നീരായ നീരൊക്കെ
വറ്റിപ്പോയല്ലോ
ഇനിയും നീയിതൊന്നുമറിഞ്ഞില്ലേ?

കിള കിള കിള കിളയെന്നായത്തില്‍
പാടങ്ങളും പാറക്കെട്ടുകളും കിളച്ചുമറിച്ച്
എല്ലുനുറുങ്ങി നീയിരിക്കുമ്പോള്‍
മരുഭൂമിയില്‍പ്പോലും വരാറുള്ള കാറ്റ്
നിന്നെ തണുപ്പിക്കാന്‍ വരില്ലെന്നറിയുക
മരുപ്പച്ചപോലും
നിനക്കോര്‍ക്കാനുണ്ടാവില്ലെന്നറിയുക

2

പാളത്തൊപ്പിയും വെച്ച്
പോണ കൃഷിക്കാരന്‍ പറഞ്ഞു
എന്റെ കണ്ണിലൊരുറവയുണ്ടല്ലോ
ഈ ഭൂമിമുഴുവന്‍
നനയ്ക്കാനതു മതിയല്ലോ
ഇവിടം മുഴുവന്‍
പച്ചമൂടുന്നത്
നീ വന്നുകാണണം

അന്നേരമീയിരിപ്പിരിക്കാതെ
പച്ചയെക്കുറിച്ചൊരു
കവിതയെഴുതണം.

23 comments:

എം പി.ഹാഷിം said...

പാളത്തൊപ്പിയും വെച്ച്
പോണ കൃഷിക്കാരന്‍ പറഞ്ഞു
എന്റെ കണ്ണിലൊരുറവയുണ്ടല്ലോ
ഈ ഭൂമിമുഴുവന്‍
നനയ്ക്കാനതു മതിയല്ലോ
ഇവിടം മുഴുവന്‍
പച്ചമൂടുന്നത്
നീ വന്നുകാണണം


ഈ വരികളെ എന്‍റെ മനസ്സെടുത്തു പോവുന്നു !

ശ്രീനാഥന്‍ said...

കവിതപ്പാടം! മനസ്സിന്റെ പത്തായം നിറയട്ടെ!

ധന്യ കുറുപ്പ് said...

പച്ച മൂടുന്നത് കാണാൻ ഞാനും വരട്ടെ?

SAJAN S said...

:)

മുകിൽ said...

നല്ലൊരു കവിത, അനീഷ്. സന്തോഷം തോന്നി വായിച്ചപ്പോൾ.

Junaiths said...

നല്ല പച്ച നിറമുള്ള കവിത..

Unknown said...

:) nalla kavitha

Anonymous said...

Vayichuto...

SUJITH KAYYUR said...

Nanmayund aa varikalil.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മനസ്സിനെ കമുകിന്‍ തോപ്പിലൂടെ നടത്തി
പാട വരമ്പിലിരുത്തി...നന്ദി..

Mohamed Salahudheen said...

ഓരോ വരിയും തടയുന്നു,
വായിക്കുന്നു, നിത്യം.

നന്ദി

old malayalam songs said...

മണ്ണിന്റെ മണമുള്ള ഒരു നല്ല കവിത...

ആശംസകള്‍ ......

Unknown said...

Valare nannayittund

Umesh Pilicode said...

ആശംസകള്‍ മാഷെ ...

Kalavallabhan said...

അന്നേരമീയിരിപ്പിരിക്കാതെ
പച്ചയെക്കുറിച്ചൊരു
കവിതയെഴുതണം.

ഭാനു കളരിക്കല്‍ said...

ഈ പ്രതീക്ഷകള്‍ക്ക് അഭിവാദനം.

പകല്‍കിനാവന്‍ | daYdreaMer said...

കണ്ണിലെ ഉറവ കണ്ട് ഭൂമിക്കു നിറയുന്നു

nirbhagyavathy said...

കര്‍ഷകന്റെ കണ്ണീരുറവ
കവിയുടെ കനവില്‍ തൊടുന്ന
നിമിഷം സ്വപ്നം കണ്ടു...
പാളത്തൊപ്പിയും വെച്ചു...
ഹരിതബോധമുള്ള കവിത.

ജൂണ്‍ said...

കണ്ണീരുറവയില്‍ വിരിയുന്ന പച്ചയെ കുറിച്ചെഴുതാന്‍ കവിയുടെ വാക്കുകള്‍ തികയുമോ...
വല്ലാത്തൊരു പച്ചപ്പ്‌ തോന്നി വായിച്ചപ്പോള്‍ ... :-)

എസ്‌.കലേഷ്‌ said...

anish, nalla kavitha,
nalla avishkarana reethi

രജിത്ത്.കെ.പി said...

കവിതയില്‍ പച്ചപ്പ്‌ പടരട്ടെ....

naakila said...

എല്ലാവര്‍ക്കും നന്ദിയോടെ
സ്നേഹത്തോടെ

Sabu Hariharan said...

നന്നായിരിക്കുന്നു!

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP