പാളത്തൊപ്പിയും തലയില്‍ വെച്ച്
പോണ കൃഷിക്കാരാ
മണ്ണായമണ്ണൊക്കെ
യുണങ്ങിപ്പോയല്ലോ
മരമായ മരമൊക്കെ
കരിഞ്ഞും പോയല്ലോ
നീരായ നീരൊക്കെ
വറ്റിപ്പോയല്ലോ
ഇനിയും നീയിതൊന്നുമറിഞ്ഞില്ലേ?
കിള കിള കിള കിളയെന്നായത്തില്‍
പാടങ്ങളും പാറക്കെട്ടുകളും കിളച്ചുമറിച്ച്
എല്ലുനുറുങ്ങി നീയിരിക്കുമ്പോള്
മരുഭൂമിയില്‍പ്പോലും വരാറുള്ള കാറ്റ്
നിന്നെ തണുപ്പിക്കാന്‍ വരില്ലെന്നറിയുക
മരുപ്പച്ചപോലും
നിനക്കോര്‍ക്കാനുണ്ടാവില്ലെന്നറിയുക
2
പാളത്തൊപ്പിയും വെച്ച്
പോണ കൃഷിക്കാരന് പറഞ്ഞു
എന്റെ കണ്ണിലൊരുറവയുണ്ടല്ലോ
ഈ ഭൂമിമുഴുവന്‍
നനയ്ക്കാനതു മതിയല്ലോ
ഇവിടം മുഴുവന്‍
പച്ചമൂടുന്നത്
നീ വന്നുകാണണം
അന്നേരമീയിരിപ്പിരിക്കാതെ
പച്ചയെക്കുറിച്ചൊരു
കവിതയെഴുതണം.
23 comments:
പാളത്തൊപ്പിയും വെച്ച്
പോണ കൃഷിക്കാരന് പറഞ്ഞു
എന്റെ കണ്ണിലൊരുറവയുണ്ടല്ലോ
ഈ ഭൂമിമുഴുവന്‍
നനയ്ക്കാനതു മതിയല്ലോ
ഇവിടം മുഴുവന്‍
പച്ചമൂടുന്നത്
നീ വന്നുകാണണം
ഈ വരികളെ എന്റെ മനസ്സെടുത്തു പോവുന്നു !
കവിതപ്പാടം! മനസ്സിന്റെ പത്തായം നിറയട്ടെ!
പച്ച മൂടുന്നത് കാണാൻ ഞാനും വരട്ടെ?
:)
നല്ലൊരു കവിത, അനീഷ്. സന്തോഷം തോന്നി വായിച്ചപ്പോൾ.
നല്ല പച്ച നിറമുള്ള കവിത..
:) nalla kavitha
Vayichuto...
Nanmayund aa varikalil.
മനസ്സിനെ കമുകിന് തോപ്പിലൂടെ നടത്തി
പാട വരമ്പിലിരുത്തി...നന്ദി..
ഓരോ വരിയും തടയുന്നു,
വായിക്കുന്നു, നിത്യം.
നന്ദി
മണ്ണിന്റെ മണമുള്ള ഒരു നല്ല കവിത...
ആശംസകള്‍ ......
Valare nannayittund
ആശംസകള്‍ മാഷെ ...
അന്നേരമീയിരിപ്പിരിക്കാതെ
പച്ചയെക്കുറിച്ചൊരു
കവിതയെഴുതണം.
ഈ പ്രതീക്ഷകള്‍ക്ക് അഭിവാദനം.
കണ്ണിലെ ഉറവ കണ്ട് ഭൂമിക്കു നിറയുന്നു
കര്‍ഷകന്റെ കണ്ണീരുറവ
കവിയുടെ കനവില്‍ തൊടുന്ന
നിമിഷം സ്വപ്നം കണ്ടു...
പാളത്തൊപ്പിയും വെച്ചു...
ഹരിതബോധമുള്ള കവിത.
കണ്ണീരുറവയില്‍ വിരിയുന്ന പച്ചയെ കുറിച്ചെഴുതാന്‍ കവിയുടെ വാക്കുകള്‍ തികയുമോ...
വല്ലാത്തൊരു പച്ചപ്പ് തോന്നി വായിച്ചപ്പോള്‍ ... :-)
anish, nalla kavitha,
nalla avishkarana reethi
കവിതയില്‍ പച്ചപ്പ് പടരട്ടെ....
എല്ലാവര്ക്കും നന്ദിയോടെ
സ്നേഹത്തോടെ
നന്നായിരിക്കുന്നു!
Post a Comment