തോലുചെത്തി
പിളര്‍ത്തി വച്ചു
ചെറുകഷണങ്ങളാക്കി
കഴുകിയെടുത്തു
ഉപ്പും മുളകും
മണങ്ങളും
തേച്ചു പിടിപ്പിച്ചു
പല നിറങ്ങളില്‍
മുക്കിയെടുത്തു
തിളച്ചെണ്ണയില്‍
വറുത്തുകോരി
അലങ്കരിച്ചു വച്ചു
ഇനി രുചിച്ചോളൂ
പിഴുതെടുത്ത്
ജൈവസ്വത്വം
ചോര്‍ത്തിക്കളഞ്ഞ
ഈ പുതുതലമുറയെ
പർവതങ്ങൾക്കു ചുവട്ടിൽ നിന്ന് ഒരു കവി
1 day ago
3 comments:
ഇനി രുചിച്ചോളൂ
പിഴുതെടുത്ത്
ജൈവസ്വത്വം
ചോര്‍ത്തിക്കളഞ്ഞ
ഈ പുതുതലമുറയെ
വേറിട്ടൊരു ചിന്തയാണല്ലോ..നല്ല വരികള്‍.
ഇതാരും ചിന്തിക്കാത്ത വിഷയമായല്ലോ..നല്ല പുതുമ..
നന്നായി..
എല്ലാറ്റിനും നന്ദി. ഇനിയും വരൂ
അനിഷ്
Post a Comment