ഉറക്കത്തിന്റെ
ഇരുണ്ട
ഇടങ്ങളില്‍ നിന്ന്
പതുങ്ങിയെത്തും
മലിനമായ തെരുവുകളിലൂടെ
പരതി നടക്കും
കെണിയാണെന്ന്
ഒരിക്കലുമറിയാതെ
തുറന്നു വച്ചതിലേക്ക്
പതുക്കെക്കയറും
വിശക്കുന്ന കണ്ണില്‍
മിന്നി നില്‍ക്കും
ഒരു നക്ഷത്രം
ഉണരുമ്പോഴാണ്
കെണിയിലാണെന്ന്
ബോധ്യപ്പെടുക
കൂട്ടച്ചിരികള്‍ക്കിടയില്‍
ഒടുവില്‍
തല ചതഞ്ഞ് കിടക്കും
അബോധത്തിന്റെ നാറ്റമുളള
ഒരു സ്വപ്നം കൂടി
റഫിയുടെ ഗസലുകള്; മെഹ്ദി ഹസ്സന്റെ പാട്ടുകള്
3 weeks ago
2 comments:
നൈസ്..
ആശംസകള്.
nallathu.
Post a Comment