Thursday, September 11, 2008

പ്രതി

വന്നിരുന്നു
നാട്ടമ്പലത്തിലെ
ഉത്സവത്തിന്

ചെണ്ടമേളക്കാരുടെ
കൈവേഗങ്ങള്‍ക്കു പിന്നില്‍
തലയെടുപ്പില്‍ നില്‍ക്കുന്നു
കണ്ണില്‍ നിന്ന്
രക്തക്കറ
കഴുകിക്കളഞ്ഞിരിക്കുന്നു
ജാമ്യം കിട്ടിയതോ
ജയിലു ചാടിയതോ
എന്ന സംശയത്തില്‍
എല്ലാവരെയും പോലെ
കണ്ടിട്ടും കാണാത്തവന്റെ
നാട്യത്തില്‍ ഞാനും

1 comment:

നിരക്ഷരന്‍ said...

കൊച്ചുകൊച്ചു വരികളിലൂടെ തെളിച്ചമുള്ള ചിത്രങ്ങള്‍ താങ്കള്‍ വരച്ച് കാട്ടുന്നു. നന്നായി.

കവിതക്കുടന്ന

There was an error in this gadget

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP