
വനത്തില്‍
വീണുകിടന്നൊരു
മരത്തെ
മഞ്ഞും മഴയും
ശില്പമാക്കുന്നു
അതു വഴിവന്ന
നായാട്ടുകാരനോ
ഒളിവിലിരിക്കാന്‍ വന്ന
കൊലപാതകിയ്ക്കോ
അഭയം തിരഞ്ഞുനടന്ന
കവിയ്ക്കോ
അതിനോടൊരു
കൗതുകം തോന്നാം
ആകാശത്തു നിന്നുവന്ന
ബലിഷ്ഠമായ
രണ്ടു കരങ്ങള്‍
അപ്പോഴേക്കും
അതിനെയെടുത്ത്
മറഞ്ഞിരിക്കും
അവരുടെ ചിറകുകളെ
വെട്ടിയരിഞ്ഞു കൊണ്ട്!
1 comment:
ചിന്തകള്‍ക്കുപോലും
പേറ്റന്റ് വേണ്ട കാലമാണിത്.
ശാപകാലങ്ങള്‍.........!
Post a Comment