
നോക്കാറുണ്ട്
കരിയിലകള്‍ക്കൊപ്പം
നീ തൂങ്ങിനിന്ന
മരം
ഇപ്പോഴതില്‍
നിറയെ ചുവന്നപൂക്കള്‍.
മണ്ണിലും
കുറ്റിച്ചെടികള്‍ക്കു മുകളിലും
കൊഴിഞ്ഞു കൊഴിഞ്ഞു കിടക്കുന്ന
ചെങ്കടല്‍ത്തിര
ഒട്ടും
പേടി തോന്നാത്ത
ഒരിടം
ഭയത്തിന്റെ
നൂലിഴ പൊട്ടിച്ച്
നീ ചിറകടിച്ച
ചില്ല
മരച്ചുവട്ടില്‍,
കിളികളുടെ
പാട്ടുപോലുമുറങ്ങുന്നൊരുച്ചയ്ക്ക്
പോകേണ്ടവിടം പോലും മറന്ന്
നിന്നു
പൂമ്പാറ്റകളായ് പറന്ന
അന്ത്യനിശ്വാസത്തിന്റെ നിമിഷങ്ങള്‍
മറന്നുപോയിട്ടില്ലാത്ത
ശിഖരങ്ങള്‍
കരിയിലകളെല്ലാം
പൂക്കളായി മാറിയ രഹസ്യം
ഇപ്പോഴെനിക്കും
അറിയാം !
1 comment:
വളരെ നന്നായിട്ടുണ്ട്, ആശംസകളോടെ
Post a Comment