നിലവിളികള്‍ക്കിടയില്‍
ഒരു മുഖം
ഹൃദയത്തില്‍ തറച്ചുകയറി
നിര്ദ്ദയത്വത്തിനു മുന്നില്‍
ജീവിതത്തിന്റെ
പകച്ച നോട്ടമായ്
ഇരു സമുദ്രങ്ങള്‍ക്കിടയില്‍
പ്രതീക്ഷകളും സ്വപ്നങ്ങളും
നഷ്ടപ്പെട്ടതിന്റെ
തിരിച്ചറിവായ്
തണുത്തുറഞ്ഞ വിലാപമായ്
മണലും ചോരയും
കട്ടപിടിച്ച മുടിയിഴകള്‍ക്കിടയിലൂടെ
2
അവള്‍ക്കറിയേണ്ട
ഒന്നും
ജീവിതത്തിന്റെ വിയര്‍പ്പും
വേദനയും
അതില്‍ നിന്നു പൊടിയുന്ന
ചിരിയുടെ പൂമൊട്ടുകളും
ഉടല്
യൗവ്വനത്തിന്റെ
പൂമരമാവുമ്പോഴും
മനസ്സാരാണ് തളച്ചിട്ടത്
ബാല്യത്തിന്റെ
മതില്ക്കെട്ടിനുളളില്
മഞ്ചാടിക്കുരുവും
മയില്‍പ്പീലിയും മാത്രമല്ല
വിധിയവള്ക്കു നല്‍കിയത്
പൊട്ടുതൊടീക്കാനും
കണ്ണെഴുതിക്കാനും
പുതിയ ഉടുപ്പണിയിക്കാനും
ജീവനുളള
ഒരു പാവക്കുട്ടിയെയും
3
ഈ മഴക്കാലം കഴിയുമ്പോള്‍
വെയില്
പുതിയ പൂക്കള്‍ വിരിയിക്കുമ്പോള്‍
നമ്മളുണ്ടാവുമോ
ഇവിടെ?
ഒരു പക്ഷേ
നിറഞ്ഞുകവിഞ്ഞ ഒരോര്‍മയില്‍
ഒലിച്ചുപോയിട്ടുണ്ടാവാം
അല്ലെങ്കില്‍ പൊളളുന്ന ഒരു സ്വപ്നത്തില്‍
തണുത്തു വിറങ്ങലിച്ചിരിക്കാം
അതൊന്നുമല്ലെങ്കില്‍
മഴ കഴുകിക്കളഞ്ഞിരിക്കാം
മരണകാലത്തിലൂടെ
ഓടുന്ന ചക്രങ്ങളില്‍ നിന്ന്
റോഡിലേക്കൊലിച്ച രക്തം
4
മരിക്കുന്ന സമയത്ത്
നനഞ്ഞ തുണി കീറുന്നതുപോലൊരു
ശബ്ദമുണ്ടാവും
മരിക്കുന്നവനല്ലാതെ മറ്റാര്‍ക്കുമത്
കേള്‍ക്കാനാവില്ല
ഒരിക്കലും
തുന്നിച്ചേര്‍ക്കാനാവാത്ത വിധം
മനസ്സ് കീറിയെടുക്കുകയാവും
പ്രദര്‍ശനശാലയിലേക്ക്
പുതിയൊരു കൊളാഷ് കൂടി
നിര്‍മിക്കാന്‍
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
1 month ago
7 comments:
മൂന്നാമത്തെ കുഞ്ഞിക്കവിഥ ഏറെ ഇഷ്ടമായി...
മരിക്കുന്ന സമയത്ത്
നനഞ്ഞ തുണി കീറുന്നതുപോലൊരു
ശബ്ദമുണ്ടാവും
മരിക്കുന്നവനല്ലാതെ മറ്റാര്‍ക്കുമത്
കേള്‍ക്കാനാവില്ല
നന്നായിരിക്കുന്നു.ആദ്യമായിക്കേള്ക്കുന്ന വരികള്‍.
ആശംസകള്‍
എന്റെ
വരണ്ടുണങ്ങിയ തുണിയിലും
ചെറിയൊരു കീറല്‍.....
അതിന്റെ സ്വരം
ഞാന്‍ കേട്ടുതുടങ്ങിയിരിക്കുന്നു....
സുഖമുള്ള വരികള്‍,
ആശംസകള്‍.
ആശംസകള്‍ മാഷെ....
(plz remove word verification)
മരിക്കുന്ന സമയത്ത്
നനഞ്ഞ തുണി കീറുന്നതുപോലൊരു
ശബ്ദമുണ്ടാവും
മരിക്കുന്നവനല്ലാതെ മറ്റാര്‍ക്കുമത്
കേള്‍ക്കാനാവില്ല........
വല്ലാതങ് പിടിച്ചു..
"ഈ മഴക്കാലം കഴിയുമ്പോള്‍
വെയില്
പുതിയ പൂക്കള്‍ വിരിയിക്കുമ്പോള്‍
നമ്മളുണ്ടാവുമോ
ഇവിടെ?"
കവിതയുടെ കാലവര്‍ഷമായും
വേനല്ച്ചുരുളുകളായും
ഇനിയും നിറയട്ടെയെന്നാശംസിക്കുന്നു.
വേറിട്ട ചിന്തകള്‍, നല്ല വരികള്‍
Post a Comment