
സമാനമായ വാക്ക്
എളുപ്പത്തില്‍
കണ്ടെത്താനാവില്ല
ഇലകള്‍ക്കിടയിലെ
ഇരുട്ടില്‍
അത് മറഞ്ഞിരിക്കും
മണം പ്രസരിപ്പിച്ചു
കൊണ്ടിരിക്കും
പറയുന്ന
ഓരോ വാക്കിലും
എത്രമാത്രം പൂര്‍ണതയുണ്ട്?
അനുഭവത്തിനു
പകരം വയ്ക്കാന്‍
ഏതു ശബ്ദത്തിനാവും?
മുഴുവന്‍ ശരിയാവില്ലെങ്കിലും
ഏറ്റവും ശരിയായ വാക്കുണ്ട്
എന്തിനും!
സമാനമായ ആ വാക്ക്
കണ്ടെത്തുമ്പോള്‍
അറിയാനാവും
പകരം വയ്ക്കാന്‍
മറ്റൊരു വാക്കില്ല
എന്ന ആഹ്ലാദം!
1 comment:
ഒന്നിനും സമാനമായി
മറ്റൊന്നുണ്ടാവില്ല.
ഉണ്ടെന്ന തോന്നല്‍ മാത്രം,
മിഥ്യ
സ്വാഗതം. www.nagnan.blogspot.com
Post a Comment