
തൊട്ടപ്പോഴാണറിഞ്ഞത്
അതൊരു
വിരലായിരുന്നെന്ന്
എന്തിനൊക്കെയോ
പരതി നടന്ന്
എവിടെയൊക്കെയോ
നുഴഞ്ഞുകയറി
എന്നാലും
ഈ കടല്‍ത്തീരത്ത്
അതെങ്ങനെ വന്നു
ആദ്യം വിരല്‍
പിന്നെ ഉടല്‍
തുടര്‍ച്ചയുള്ളൊരു കവിത
കടലെഴുതുകയാണോ...?
അതിന്റെ തുമ്പില്‍
ചുവന്ന
ഒരു തുളളി മഞ്ഞ്
പല്ലിയെപ്പോലെ
ഉടല്‍ മുറിച്ചിട്ട്
ഓടിപ്പോയതാവും
അക്രമിയെ
ഒരു നിമിഷത്തേക്കെങ്കിലും
അമ്പരപ്പിക്കാന്‍!
2 comments:
മനോഹരം
ആശംസകളോടെ..
അനീഷ്,
എല്ലാ കവിതകളും വായിച്ചു. മുറുക്കമുള്ള രചനകള്‍. സന്തോഷം.
പി പി രാമചന്ദ്രന്‍.
Post a Comment