കാണാനുളള
തിടുക്കം കൊണ്ടായിരിക്കാം
കുറേ കാഴ്ചകള്
ഞാന് കാണാതെ പോകുന്നുണ്ട്
കേള്ക്കാനുളള
തിടുക്കം കൊണ്ടായിരിക്കാം
മുഴുവന് കേള്ക്കാത്തതാണ്
പാട്ടുകളേറെയും
എഴുതാനുളള
തിടുക്കം കൊണ്ടായിരിക്കാം
എഴുതപ്പെടാത്തതാണ് ഭാവങ്ങളധികവും
അനുവദിക്കപ്പെട്ടിട്ടുളളത്
പരിമിതമായ നിമിഷങ്ങളാണ്
ഒരു കുമ്പിള്
തണുപ്പുകൊണ്ട്
തീരുന്ന ദാഹമല്ല
എന്റേത്
പർവതങ്ങൾക്കു ചുവട്ടിൽ നിന്ന് ഒരു കവി
1 day ago
2 comments:
തീർച്ചയായും ഇതൊക്കെ എനിക്കും അനുഭവപ്പെടുന്നു. ഒന്നിനും മുഴുമിപ്പിക്കാൻ കഴിയുന്നില്ല. ഒന്നിനിടയിൽ മറ്റൊന്ന്.
ജീവിക്കാനുള്ള തിടുക്കം കൊണ്ടാവാം ഞാനും എന്തെക്കൊയോ മറക്കുന്നത്...
Post a Comment