കിട്ടില്ലെന്ന്
ഉറപ്പായിരുന്നു
അതുകൊണ്ട്
പുളിക്കുമെന്നു പറഞ്ഞു
എന്നാല്‍
അത് മുന്തിരിങ്ങയായിരുന്നില്ലെന്ന്
പിറ്റേന്ന്
ഉറുമ്പരിക്കുന്ന
രണ്ടു കണ്ണുകള്‍
എന്റെ കയ്യിലപ്പോള്‍
തുടുത്തൊരു
മധുരനാരങ്ങയുണ്ടായിരുന്നു
അതില്‍
എന്റെ പേരെഴുതിവച്ചിരുന്നു
ദൈവം
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
1 month ago
1 comment:
നല്ല കവിത. കിട്ടേണ്ടതു കിട്ടും. അല്ലേ
Post a Comment