വന്നിരുന്നു
നാട്ടമ്പലത്തിലെ
ഉത്സവത്തിന്
ചെണ്ടമേളക്കാരുടെ
കൈവേഗങ്ങള്‍ക്കു പിന്നില്‍
തലയെടുപ്പില്‍ നില്ക്കുന്നു
കണ്ണില്‍ നിന്ന്
രക്തക്കറ
കഴുകിക്കളഞ്ഞിരിക്കുന്നു
ജാമ്യം കിട്ടിയതോ
ജയിലു ചാടിയതോ
എന്ന സംശയത്തില്‍
എല്ലാവരെയും പോലെ
കണ്ടിട്ടും കാണാത്തവന്റെ
നാട്യത്തില്‍ ഞാനും
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
1 month ago
1 comment:
കൊച്ചുകൊച്ചു വരികളിലൂടെ തെളിച്ചമുള്ള ചിത്രങ്ങള്‍ താങ്കള്‍ വരച്ച് കാട്ടുന്നു. നന്നായി.
Post a Comment