Friday, September 12, 2008

സ്ലേറ്റ്

രു കാലത്ത്
ഇരുട്ടില്‍
കൗതുകം മാത്രമായിരുന്നത്
നട്ടുച്ചയുടെ
വെയില്‍ മുറ്റത്ത്
ഒരിലയനക്കം പോലും
ഉളളിലുണര്‍ത്താതെ
മലര്‍ന്നു കിടന്നു

ഒരിക്കലും
തൊടാന്‍ പോലുമാവില്ലെന്നു
നിനച്ചത്
ഉപയോഗിച്ച പഴക്കത്തില്‍
തേഞ്ഞ്
ഉളളംകൈയില്‍
പതിഞ്ഞു കിടന്നു

പറന്നാല്‍പ്പോലും
എത്താനാവില്ലെന്നു കരുതിയ
ദൂരം
കാല്‍ച്ചുവട്ടില്‍
തണുത്തുറഞ്ഞ മഞ്ഞുപോലെ
നിശ്ചലം കിടന്നു

പെയ്യാനിപ്പോള്‍
ഒന്നുമവശേഷിക്കുന്നില്ല
വരച്ചും മായ്ച്ചും
പൊട്ടിപ്പോയിരിക്കുന്നു
ശൂന്യതയ്ക്കു മുന്‍പ്
ഞാന്‍ സൂക്ഷിച്ചു വച്ച
സ്ലേറ്റ്!

1 comment:

വരവൂരാൻ said...

എല്ലാം വായിച്ചു നന്നയിരിക്കുന്നു. നല്ല കവിതകൾക്കു സംഭവിച്ചതു ഇവിടെയും സംഭവിച്ചു, വായനക്കാരും, കമന്റ്സ്സ്‌ എഴുതുന്നവരും ഇവിടെ ശുന്യമാക്കിയിരിക്കുന്നു

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP