Tuesday, September 23, 2008

കണ്ണാടി

പുഴയില്‍ ആകാശം
പ്രതിബിംബിക്കുമായിരിക്കാം
പുഴയില്‍ മേഘങ്ങള്‍
സഞ്ചരിക്കുമായിരിക്കാം
പുഴയിലൊരിക്കലും
ആകാശം‍ നിറയില്ല
മഴയിലൂടെപ്പോലും
ഇറങ്ങി വരില്ല
പുഴയൊരു
കണ്ണാടി
മാത്രമാണ്!

3 comments:

വിശാഖ് ശങ്കര്‍ said...

കവിതകളൊക്കെ വായിച്ചു.’മ്യൂസിയം’, ‘ആരായിരിക്കാം’, ‘അടയിരിക്കുന്ന വീട്’ തുടങ്ങിയ കവിതകള്‍ വളരെ ഇഷ്ടമായി. എങ്കിലും ഏറ്റവും ഇഷ്ടമായത് ‘തീവണ്ടി’ തന്നെ.

ഒഴുക്കും കൃത്യതയുമുള്ള എഴുത്തിന് അഭിനന്ദനങ്ങള്‍...

ലേഖാവിജയ് said...

അനീഷ്,
നല്ല കവിതകള്‍.മനസ്സില്‍ തൊടുന്ന എഴുത്ത്.ആശംസകള്‍!

aneeshans said...

:) തൊടുന്നു, തൊട്ടു.

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP